ചക്ക വിഭവങ്ങള്‍ (നാടന്‍ പാചകം)
Product Price
₹49 ₹100
Description
കേരളത്തില് ഇപ്പോള് സുലഭവും ജനങ്ങള്ക്ക് പ്രിയപ്പെട്ടതുമായ ഒരു കാര്ഷിക വിളയായി മാറി ചക്ക. പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങളുടെ സംഹാരി കൂടിയാണ് ചക്ക. ചക്ക ഉപയോഗിച്ചുള്ള കുറേ വിഭവങ്ങള് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ. കേരളത്തിലെ ഗ്രാമപ്രദേശങ്ങളില് വേനല് വരുമ്പോള് മിക്ക അടുക്കളകളിലും ചക്ക വിഭവങ്ങളുടെ കാലമായിരി ക്കും. പറമ്പുകളിലെല്ലാം ചക്ക പഴുത്ത ഗന്ധം പരക്കും. സമ്മര് വെക്കേഷനില് ഓടിനടന്ന് കളിക്കുന്ന കുട്ടികളുടെ നാവി ല് രുചിയേറുന്ന വിഭവമായി തുളളി കളിക്കുകയാണ് ചക്ക വിഭവങ്ങള്. ഏറ്റവും വലിയ ഫലമായ ചക്കയ്ക്ക് വലിപ്പത്തിനനുസരിച്ച് ഗുണവും കൂടും. ചക്കകള് തന്നെ രണ്ടു തരമുണ്ട്, കൂഴ(പഴം ചക്ക)ചക്ക,വരിക്ക ചക്ക. വരിക്ക ചക്ക എന്നു കേള്ക്കുമ്പോള് തന്നെ വായില് വെള്ളമൂറു ന്നില്ലേ?. തുടുത്ത വരിക്ക ചക്കപഴത്തിന്റെ സ്വാദറിയാ ത്തവരായി ആരും തന്നെ കാണില്ല. ചക്ക കൊണ്ട് ഉണ്ടാ ക്കുന്ന വിഭവങ്ങളാണ് ഇടിചക്ക തോരന്, അല്പം കൂടി മൂത്താല് ചക്കഅവിയല്, ചക്ക എരിശ്ശേരി, ചക്ക പുഴുക്ക് എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.